ആര്‍‌ത്തവ വേദന മാറ്റാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍..!

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.  ആര്‍ത്തവദിനങ്ങള്‍  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്.  ആ സമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ഈ സമയങ്ങളില്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും. 


പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.  ആര്‍ത്തവദിനങ്ങള്‍  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്.  ആ സമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ഈ സമയങ്ങളില്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും.

ആര്‍ത്തവ കാലത്ത്‌ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ജങ്ക്‌ഫുഡ്‌ പരമാവധി ഒഴിവാക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ശരീരത്തില്‍ പോഷകങ്ങളുടെ ആഭാവം ഉണ്ടാകുകയും ആര്‍ത്തവ കാലത്തെ വേദനയ്‌ക്ക്‌ കാരണമാവുകയും ചെയ്യും. ആര്‍ത്തവ വേദന മാറാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം. 

Latest Videos

തണ്ണിമത്തന്‍ 

92 ശതമാനം വെളളം ഉളളതിനാല്‍ ആര്‍ത്തവ സമയത്ത് കഴിക്കാന്‍ ഏറ്റവും നല്ലതാണ് തണ്ണിമത്തന്‍.  തണ്ണിമത്തനില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ പല രോഗത്തിനും നല്ലതാണ്. ധാരാളം ഫൈബറും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവസമയത്തെ ക്ഷീണം മാറ്റാന്‍ തണ്ണിമത്തന്‍ നല്ലതാണ്. 

തൈര്

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുളള തൈര് ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആര്‍ത്തവ സമയങ്ങളില്‍ നിങ്ങളുടെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ് നിയന്ത്രിക്കാന്‍ തൈരിന് കഴിയും. 

മത്സ്യം

ഓമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുളള മത്സ്യം ആര്‍ത്തവസമയത്തെ വേദനയ്ക്ക് ശമം നല്‍കും. കൂടാതെ ഈ സമയത്ത് ശരീരത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാനും ഇവ സഹായിക്കും.  
 
ഡാര്‍ക്ക് ചോക്ലേറ്റ് 

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആര്‍ത്തവകാലത്തുണ്ടാകുന്ന മൂഡ് മാറ്റങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ സന്തോഷിപ്പിക്കാനും സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്നറിയപ്പെടുന്ന ഫ്‌ളേവനോയിഡ്‌സ് ആര്‍ത്തവസമയത്തെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. 

ഓറഞ്ച്

നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര്‌ കുടിക്കുകയോ ചെയ്യുക. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പോട്ടാസീയം ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. സിട്രസ് അടങ്ങിയിരിക്കുന്ന ഫലവര്‍ഗ്ഗമാണ് ഓറഞ്ച്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ  ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്. 

ബദാം, പിസ്ത

ബദാം,പിസ്ത ഉള്‍പ്പെടെയുള്ള നട്‌സില്‍ വിറ്റാമിനും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കും.   ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കുന്നത് കൂടിയാണ് ഇവ. ബദാമിന് പുറമേ വാള്‍നട്‌സ്, അണ്ടിപ്പരിപ്പ്, പിസ്ത- തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഉപ്പ് കുറച്ച് സൂക്ഷിച്ചിരിക്കുന്ന നട്‌സാണ് അല്‍പം കൂടി നല്ലത്. 

പാല്‍ 

പാല്‍ വളരെ ആരോഗ്യമുളള പാനീയമാണ്. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.  രാവിലെ ഒരു ഗ്ലാസ്സ്‌ പാല്‍ കുടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും.

കാരറ്റ് 

ആര്‍ത്തവ കാലത്തെ വയര്‍ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ കാരറ്റ് സഹായിക്കും. ആര്‍ത്തവ സമയത്ത് കാരറ്റ്‌ ജ്യൂസ്‌ കുടിക്കാന്‍ പല ഗൈനക്കോളജിസ്‌റ്റുകളും നിര്‍ദ്ദേശിക്കാറുണ്ട്‌. 

click me!