കഷണ്ടിയില്‍നിന്ന് രക്ഷപ്പെടാന്‍  അഞ്ച് ഒറ്റമൂലികള്‍

By Web Team  |  First Published May 25, 2016, 9:08 AM IST

1
കൊടുവേലിക്കിഴങ്ങ്,പിച്ചകപ്പൂവ്, കണവീരം, പുങ്കിന്‍തൊലി ഇവ കാച്ചിയ തൈലം പുരട്ടി കുളിച്ചാല്‍ കഷണ്ടി ശമിക്കും.


 2
കൂവളത്തിലനീരും  കയ്യോന്നിനീരും എണ്ണയും പാലും തുല്യമായാലെടുത്ത്  മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടിവേര് എന്നിവ പൊടിച്ചിട്ടശേഷം മുറുക്കി എടുത്ത് തേച്ചു കുളിച്ചാല്‍ തലമുടി വളരും

Latest Videos


 3
ചിറ്റമൃത്,നീലയമരി, കയ്യോന്നി ഇവ ഇടിച്ചു പിഴിഞ്ഞ് പാലും താന്നിത്തൊലികഷായവും ചേര്‍ത്ത് കൊട്ടം, ഇരട്ടിമധുരം, ത്രിഫല,നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, രാമച്ചം, ഇരുവേലി എന്നിവ എണ്ണകാച്ചിയരച്ച് തേയ്ച്ചാല്‍ തലമുടി കൊഴിയുന്നത് മാറും.


 4
ചെങ്ങഴിനീര്‍ക്കിഴങ്ങ്,രാമച്ചം,തകരം,നാഗപ്പൂവ്,നറുനീണ്ടിക്കിഴങ്ങ്,കൊട്ടം ഇവ ആട്ടിന്‍പാലില്‍ അരച്ചുകലക്കി എണ്ണചേര്‍ത്ത് കാച്ചിയരച്ച് കഷണ്ടിയില്‍ തേച്ചാല്‍ രോമം കിളിര്‍ക്കും.

undefined


 5
പാല്‍,കരിങ്കുറിഞ്ഞിനീര്, കയ്യോന്നിനീര്, തൃത്താറാവിന്റെ നീര് ഇവ ഓരോ ഇടങ്ങഴിവീതമെടുത്ത് അതില്‍ ഇരട്ടിമധുരവും ചേര്‍ത്ത് നാഴി എണ്ണയില്‍ കാച്ചിയെടുത്ത് കല്ലുകൊണ്ടുള്ള പാത്രത്തിലാക്കി സൂക്ഷിച്ചുവെയ്ക്കുക. ആവശ്യാനുസരണമെടുത്ത് നസ്യം ചെയ്താല്‍ കഷണ്ടിക്ക് ശമനം കിട്ടും.
 

(ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. ജോസ് ജോര്‍ജ് എഴുതിയ ഒറ്റമൂലികളും നാട്ടുവൈദ്യവും എന്ന പുസ്തകത്തില്‍നിന്നുള്ള ഭാഗം)

പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
ഒറ്റമൂലികളും നാട്ടുവൈദ്യവും, 
ഡോ. ജോസ് ജോര്‍ജ്, 
പ്രസാധനം ഡി സി ബുക്‌സ്, 
വില 275

 

click me!