വിവാഹം കഴിഞ്ഞ ഉടൻ കുട്ടികൾ വേണ്ടെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഗർഭനിരോധന ഉപാധികളിലൊന്നാണ് കോപ്പർടി. എന്നാൽ കോപ്പർടി ഉപയോഗിച്ചാലുള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും ഇപ്പോഴും അറിയില്ല. കോപ്പർടി പോലുള്ളവ ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തിയിൽ മുറിവുകളുണ്ടാക്കും. ഇതുമൂലം അണുബാധയ്ക്കുള്ള സാധ്യതയുമുണ്ട്. കോപ്പർടി ഉപയോഗിച്ചാൽ വന്ധ്യത വരാനും സാധ്യതയുണ്ട്.
കോപ്പർടി ഉപയോഗിക്കുന്നതിലൂടെ ചില സ്ത്രീകൾക്ക് അമിത രക്തസ്രാവം അനുഭവപ്പെടും. ചിലർക്ക് വയറ് വേദനയും ഛർദിയും അനുഭവപ്പെടുന്നു. കോപ്പർടി ഉപയോഗിക്കുന്നതിലൂടെ ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടും. കോപ്പര്‍ടി ഇടുന്നതിലൂടെ അലര്‍ജി , നടുവേദന, അമിതാര്‍ത്തവം, അണ്ഡവാഹിനി കുഴലില്‍ ഗര്‍ഭം വളരാന്‍ സാധ്യത എന്നീ പ്രശ്നങ്ങള്‍ നേരിട്ടേക്കാം.
ബീജനാശിനി ക്രീമുകള്‍ അലര്‍ജിക്കും മൂത്രപ്പഴുപ്പിനും കാരണമാകുന്നുണ്ട്. ഈസ്ട്രജന്‍, പ്രോജസ്റ്റിന്‍ ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകള്‍ വിഷാദം, രക്തസ്രാവം, ലൈംഗിക വിരക്തി എന്നിവയും ഉണ്ടാക്കിയേക്കാം.