പ്രായത്തെ വെല്ലും പ്രണയം; അമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളുടെ ‍‍നൃത്തം ഏറ്റെടുത്ത് സൈബർ ലോകം

By Web Team  |  First Published Feb 5, 2019, 2:56 PM IST

പഞ്ചാബി ഗാനത്തിനൊപ്പമാണ് ദമ്പതികൾ ചുവടുവെയ്ക്കുന്നത്. യുവാക്കളുടെ ചുറുചുറുക്കോടെയാണ് ഇരുവരുടെയും ആസ്വദിച്ചുള്ള നൃത്തം.


പ്രണയത്തിന് കാലമോ ദേശമോ  പ്രായമോ ഒന്നും ഇല്ലെന്ന് പറയാറുണ്ട്. എന്നാൽ  പ്രായമായി കഴിഞ്ഞാൽ പിന്നെ പ്രണയിക്കാൻ മറക്കുകയും മടിക്കുകയും ചെയ്യുന്നവരാണ് ഭൂരുഭാഗം പേരും. അത്തരക്കാർക്ക് മാതൃകയാവുകയാണ് പഞ്ചാബിൽ നിന്നും പുറത്തു വരുന്ന ഒരു വീഡിയോ. തങ്ങളുടെ അമ്പതാം വിവാഹ വാർഷികം നൃത്ത ചുവടുകളോടെ ആഘോഷിക്കുന്ന ദമ്പതികളുടെ വീഡിയോയാണത്.

പഞ്ചാബി ഗാനത്തിനൊപ്പമാണ് ദമ്പതികൾ ചുവടുവെയ്ക്കുന്നത്. യുവാക്കളുടെ ചുറുചുറുക്കോടെയാണ് ഇരുവരുടെയും ആസ്വദിച്ചുള്ള നൃത്തം. അതി മനോഹരമായ ചുവടുകളിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല ദമ്പതികളുടെ നൃത്തം കണ്ടാൽ. ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപേരാണ് അശംസകളും അഭിനന്ദനവും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും പ്രായത്തെ വെല്ലുന്ന തരത്തിലുള്ള ദമ്പതികളുടെ വീഡിയോ സൈബർ ലോകം ഇരു കയ്യും നീട്ടിയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

Latest Videos

click me!