1, ഫോണില്‍ ലൊക്കെഷന്‍ മോഡ്- ഇന്നത്തെ കാലത്ത് സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ വളരെ കുറവായാരിക്കും. പുറത്തുപോകുമ്പോള്‍, ഫോണില്‍ ലൊക്കേഷന്‍ മോഡ് ഓണ്‍ ചെയ്‌തു വയ്‌ക്കുക. പുറത്തുപോകുമ്പോള്‍ ഫോണിലെ ബാറ്ററി ചാര്‍ജ് ഫുള്‍ ആണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും അനിഷ്‌ട സംഭവമുണ്ടായാല്‍ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പ്രിയപ്പെട്ടവര്‍ക്ക് ഉടന്‍ സെന്‍ഡ് ചെയ്‌തുകൊടുക്കുക...
2, പുറത്തുപോകുമ്പോള്‍ വിശ്വസിക്കാവുന്നവരെ മാത്രം ഒപ്പം കൂട്ടുക- ഷോപ്പിങ്, പിക്‌നിക് തുടങ്ങിയ കാര്യങ്ങള്‍ക്കോ അറിയപ്പെടാത്ത പുതിയ സ്ഥലങ്ങളിലേക്കോ പോകേണ്ടി വരുമ്പോള്‍ അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ മാത്രം ഒപ്പം കൂട്ടുക.
undefined
3, കൂടുതല്‍ ധൈര്യശാലി ആകുക- പൊതുവിടങ്ങളില്‍ സ്‌ത്രീകള്‍ കൂടുതല്‍ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും വേണം വരേണ്ടത്. ഭയപ്പാടും ആശങ്കയും നിറഞ്ഞ മുഖഭാവത്തോടെ നടക്കുന്നത് നല്ലതല്ല. ബോള്‍ഡായ സ്‌ത്രീകള്‍ക്കെതിരെ അതിക്രമണം നടത്താന്‍ ആരുമൊന്ന് മടിക്കും.
4, നല്ല സൗഹൃദങ്ങള്‍ സൃഷ്‌ടിക്കുക- പുറത്ത് എന്തെങ്കിലും പരിപാടികള്‍ക്കു പോകുമ്പോള്‍ പുതിയ പുതിയ സൗഹൃദങ്ങള്‍ സൃഷ്‌ടിക്കുക. നല്ല വ്യക്തികളുമായി വേണം സൗഹൃദം സ്ഥാപിക്കാന്‍. ഇത് നിങ്ങളുടെ സൗഹൃദവലയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, എന്തെങ്കിലും അപായകരമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍, സഹായത്തിന് വിളിപ്പുറത്ത് ആളുണ്ടാകുമെന്ന് ഉറപ്പാക്കാം.
5, ഏകാന്തത വേണ്ട- പൊതു പരിപാടികളിലോ യാത്രകളിലോ ഒറ്റയ്‌ക്കിരിക്കണമെന്ന് പറഞ്ഞു മാറിയിരിക്കുന്നവരുണ്ട്. ഈ ശീലം അത്ര നല്ലതല്ല. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളുമായി ഇടപഴകി തന്നെ പാര്‍ട്ടികളും പരിപാടികളും ചടങ്ങുകളും ആസ്വദിക്കുന്നതാണ് നല്ലത്.