1, ഭര്‍ത്താവിന്റെ ക്ഷമ നശിക്കും- ഭാര്യയും ഭര്‍ത്താവും കൂടി എന്തെങ്കിലും സാധനം വാങ്ങാന്‍ ഒരു കടയില്‍ കയറിയെന്ന് ഇരിക്കട്ടെ. ഭാര്യ, സാധനങ്ങള്‍ പലതും തെരഞ്ഞുപോകും. ഒന്നും അത്ര ഇഷ്‌ടപ്പെടുകയുമില്ല. ഈ സമയമൊക്കെ ബോറടിച്ചിരിക്കുകയാകും ഭര്‍ത്താവ്. ഒടുവില്‍ ക്ഷമ നശിക്കുമ്പോള്‍, വാങ്ങുന്നെങ്കില്‍ വാങ്ങു എന്ന നിലയിലായിരിക്കും.
2, ഭാര്യയുടെ കളര്‍ അഭിരുചി മനസിലാക്കാത്ത ഭര്‍ത്താവ്- വസ്‌ത്രം വാങ്ങാന്‍ ഒരു തുണിക്കടയില്‍ കയറി എന്നിരിക്കട്ടെ. ഭാര്യയുടെ ഇഷ്‌ട നിറം ഭര്‍ത്താവിന് മനസിലാകുകയില്ല. ഇത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം. ഒരാള്‍ക്ക് ഇഷ്‌ടപ്പെടുന്നത് മറ്റേയാള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല.
undefined
3, പുതിയ ട്രെന്‍ഡുകളെക്കുറിച്ച് അറിവുണ്ടാകില്ല- സ്‌ത്രീകളുടെ വസ്‌ത്രങ്ങളും മറ്റു ലൈഫ് സ്റ്റൈല്‍ സാമഗ്രികളും അനുദിനം മാറിക്കൊണ്ടിരിക്കും. ഓരോ ദിവസവും പുതിയ ട്രെന്‍ഡ് കടന്നുവരും. ഇതേക്കുറിച്ച് പുരുഷന്‍മാര്‍ക്ക് വേണ്ട ധാരണയുണ്ടാകില്ല. ഇത് ഷോപ്പിങില്‍ പ്രതിഫലിക്കുകയും ചെയ്യും.
4, സമയം മെനക്കെടുത്തുന്നുവെന്ന പരാതി- പ്രിയപ്പെട്ടവള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ എത്തുമ്പോള്‍, പൊതുവെ പുരുഷന്‍മാര്‍ക്ക് വേണ്ടത്ര സമയം ഉണ്ടാകാറില്ല. ഇടയ്‌ക്കിടെ സമയം പോകുന്നുവെന്ന പരാതി ഉന്നയിച്ചുകൊണ്ടിരിക്കും. ഇത് ഷോപ്പിങില്‍ രസംകൊല്ലിയായി മാറുകയും ചെയ്യും.