പീച്ചി ഡാം ഇന്ന് തുറക്കും; ജാഗ്രതൈ

By Web Desk  |  First Published Jul 27, 2018, 12:50 PM IST
  • പീച്ചി ഡാം ഇന്ന് തുറക്കുന്നു
  • ജാഗ്രതാ നിര്‍ദ്ദേശം 

തൃശൂര്‍: പീച്ചി ജലസംഭരണി ഇന്ന് തുറക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.  പീച്ചിയില്‍ കഴിഞ്ഞ ദിവസത്തെ ജലവിതാനം 78.00 മീറ്റര്‍ ആണ്. 74.25 മീറ്ററാണ് പരമാവധി ജലവിതാനം. സംഭരണശേഷിയുടെ 86.56 ശതമാനമായതോടെയാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നത്. പരമാവധി സ്റ്റോറേജ് 94.946 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി അഞ്ച് ദശലക്ഷം ഘനമീറ്റര്‍ വീതം വെള്ളം ഒഴുകിയെത്തിയിരുന്നു. മഴ വീണ്ടും കനത്തതിനാല്‍ നീരൊഴുക്ക് ശക്തമായിട്ടുണ്ട്. ഡാം തുറക്കുന്നതോടെ വന്‍തോതില്‍ വിനോദസഞ്ചാരികളും പീച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. 

click me!