സുരേഷ് ഗോപി ഇടപെട്ടു; മംഗളൂരു ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് സ്ഥിരപ്പെടുത്തി

By Web Desk  |  First Published Jul 27, 2018, 1:08 PM IST
  • കാലാവധി ജൂലൈ 29 അവസാനിക്കാനിരിക്കെയാണ് സ്ഥിരപ്പെടുത്തിയത്
     

കാസർകോട്: മംഗളൂരു ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന് കാസര്‍കോട്ട് നീലേശ്വരത്ത് അനുവദിച്ച താല്‍ക്കാലിക സ്റ്റോപ്പ് സ്ഥിരപ്പെടുത്തി. സുരേഷ് ഗോപി എം.പിയുടെ ആവശ്യപ്രകാരമാണ് നടപടി. ജനുവരി 30 മുതല്‍ ആറുമാസത്തേയ്ക്കാണ് നേരത്തെ സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ഇതിന്‍റെ കാലാവധി ജൂലൈ 29 അവസാനിക്കാനിരിക്കെയാണ് സ്റ്റോപ്പ് സ്ഥിരപ്പെടുത്തിയത്. 

ഇതോടെ നിര്‍ത്തിവെച്ച റിസര്‍വേഷനും പുനരാംരഭിച്ചു. കണ്ണൂര്‍, യശ്വന്ത്പൂര്‍ എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചതായി സുരേഷ് ഗോപി എം.പി വ്യക്തമാക്കി. 

Latest Videos

click me!