മഹാമാരിയിലെ നഷ്ടം പ്രവാസികൾക്കും രേഖപ്പെടുത്താം; അവസരം നൽകി കേരള സർക്കാർ

By Web Team  |  First Published May 17, 2020, 3:10 PM IST

ഈ സർവേയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിയിലാണ് പ്രവാസി മലയാളികൾക്ക് തങ്ങളുടെ നഷ്ടം രേഖപ്പെടുത്താനുള്ള അവസരമുള്ളത്. 


തിരുവനന്തപുരം: ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ കൊവിഡ് 19 മഹാമാരിയുടെ ആഘാതത്തിലാണ്. അന്യനാട്ടിൽ വിയർപ്പൊഴുക്കി നാട്ടിലെ ഉറ്റവർക്കും ഉടയവർക്കും വേണ്ടി പണിയെടുക്കുന്ന ഓരോ പ്രവാസി മലയാളിയുടെയും സ്വപ്നങ്ങളിലാണ് കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തികാഘാതം കരിനിഴൽ വീഴ്ത്തിയത്.

മഹാമാരിയെ തുടർന്ന് അതാത് രാജ്യങ്ങളിലെ ലോക്ക്ഡൗൺ കാലത്ത് ഓരോ പ്രവാസി മലയാളിക്കും ഉണ്ടായ സാമ്പത്തികാഘാതം രേഖപ്പെടുത്താൻ കേരള സർക്കാർ അവസരമൊരുക്കുന്നു. ഇതിനായി, മഹാമാരി വരുത്തിവച്ച സാമ്പത്തികാഘാതത്തെ കുറിച്ചുള്ള ഒരു സർവേ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നടത്തുകയാണ്.

Latest Videos

ഈ സർവേയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിയിലാണ് പ്രവാസി മലയാളികൾക്ക് തങ്ങളുടെ നഷ്ടം രേഖപ്പെടുത്താനുള്ള അവസരമുള്ളത്. സാമ്പത്തികാഘാത സർവേയുടെ വിശദാംശങ്ങൾക്കും ചോദ്യാവലിക്കുമായി eis.kerala.gov.in സന്ദർശിക്കുക.

click me!