കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1,061 കോടി വായ്പ: കെ-ഫോൺ പദ്ധതിയുമായി സർക്കാർ മുന്നോട്ട്

By Web Team  |  First Published Jul 22, 2020, 12:17 AM IST

സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രമൊതുങ്ങുന്നില്ല കെ-ഫോൺ പദ്ധതിയിൽ കിഫ്ബിയുടെ പങ്കാളിത്തം. നിയമം അനുശാസിക്കുന്ന പരിശോധനകൾ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കിഫ്ബി കർശനമാക്കും. പദ്ധതിയുടെ സമയക്രമവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് സാങ്കേതിക തലത്തിലും ഭരണതലത്തിലും ഉള്ള പരിശോധനകളായിരിക്കും കിഫ്ബി നടത്തുക. 


സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് വായ്പ സഹായവുമായി കേന്ദ്ര സർക്കാർ സ്ഥാപനമായ നബാർഡ്. കെ-ഫോൺ പദ്ധതിക്കു വേണ്ടി 1061.73 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് അസിസ്റ്റൻസ് (നിഡ) വായ്പയ്ക്കാണ് നബാർഡ് ബോർഡ് അംഗീകാരം നൽകിയത്.  ഇതിന്റെ അനുമതി പത്രം കിഫബിക്ക് ഇന്നലെ കൈമാറിക്കഴിഞ്ഞു. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളിൽ നബാർഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.

കിഫ്ബിയുടെ പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രം കൂടിയാണിതെന്ന് സ്ഥാപനം തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 30,000 ത്തിലധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുമുള്ള കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ് വർക് (കെ- ഫോൺ) എന്ന ബൃഹദ് പദ്ധതിക്കു വേണ്ടിയാണ് നബാർഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് അസിസ്റ്റൻസ് (നിഡ) ൽ ഉൾപ്പെടുത്തി 1061.73 കോടി രൂപ വായ്പ അനുവദിച്ചത്.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ്.

Latest Videos

undefined

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ- ഫോണിന് വേണ്ടി ഇത്തരത്തിൽ ഒരു വായ്പ ലഭ്യമായത് പ്രോത്സാഹജനകമാണെന്ന് കിഫ്ബി പറയുന്നു. കേരള ജല അതോറിറ്റിയുടെ കീഴിൽ വരുന്ന കുടിവെള്ള വിതരണ സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നേരത്തേയും കിഫ്ബിക്ക് നബാർഡ് വായ്പ അനുവദിച്ചിട്ടുണ്ട്. 

സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രമൊതുങ്ങുന്നില്ല കെ-ഫോൺ പദ്ധതിയിൽ കിഫ്ബിയുടെ പങ്കാളിത്തം. നിയമം അനുശാസിക്കുന്ന പരിശോധനകൾ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കിഫ്ബി കർശനമാക്കും. പദ്ധതിയുടെ സമയക്രമവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് സാങ്കേതിക തലത്തിലും ഭരണതലത്തിലും ഉള്ള പരിശോധനകളായിരിക്കും കിഫ്ബി നടത്തുക. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) ആണ് കെ -ഫോൺ പദ്ധതി നടപ്പാക്കുന്ന സ്പെഷൽ പർപസ് വെഹിക്കിൾ (SPV). സംസ്ഥാനത്തിന്റെ അഭിമാനസ്തംഭമാകേണ്ട ഒരു പദ്ധതി അതർഹിക്കുന്ന രീതിയിൽ പൂർത്തീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉദ്യമത്തിന് എല്ലാ പിന്തുണയും നൽകാൻ കിഫ്ബി പ്രതിജ്ഞാബദ്ധമാണെന്നും സ്ഥാപനം ഔദ്യോ​ഗിക ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. 

കിഫ്ബിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പോസ്റ്റ്:

വികസന മുന്നേറ്റത്തിന് അംഗീകാരം; കിഫ് ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ .നബാർഡ് വായ്പ നൽകുന്നത് കെ-ഫോൺ പദ്ധതിക്ക്

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് അംഗീകാരമായി കേന്ദ്ര സർക്കാർ സ്ഥാപനമായ നബാർഡിന്റെ വായ്പ വീണ്ടും . കെ-ഫോൺ പദ്ധതിക്കു വേണ്ടി 1061.73 കോടി രൂപയാണ് NIDA ലോണായി നബാർഡ് അംഗീകരിച്ചത്. ഇതിന്റെ അനുമതി പത്രം കിഫബിക്ക് ഇന്നലെ കൈമാറിക്കഴിഞ്ഞു. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളിൽ നബാർഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.

കിഫ്ബിയുടെ പ്രവർത്തന മികവിനുള്ള സാക്ഷ്യപത്രം കൂടിയായി ഇത്. 30000 ത്തിൽ അധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുമുള്ള കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ് വർക് (കെ- ഫോൺ) എന്ന ബൃഹദ് പദ്ധതിക്കു വേണ്ടിയാണ് നബാർഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് അസിസ്റ്റൻസ് (നിഡ) ൽ ഉൾപ്പെടുത്തി 1061.73 കോടി രൂപ വായ്പ അനുവദിച്ചത്.1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചിലവ്.

കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക് ഡൗ ണും മൂലം ലോകമെങ്ങും വികസന പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരിക്കുന്ന വേളയിലും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ- ഫോണിന് വേണ്ടി ഇത്തരത്തിൽ ഒരു വായ്പ ലഭ്യമായത് പ്രോത്സാഹജനകമാണ്. കേരള ജല അഥോറിയുടെ കീഴിൽ വരുന്ന കുടിവെള്ള വിതരണ സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നേരത്തേയും കിഫ്ബിക്ക് നബാർഡ് വായ്പ അനുവദിച്ചിട്ടുണ്ട്. ധനസമാഹരണ-വിനിയോഗ രീതികളിലും പദ്ധതി നിർവഹണത്തിലും കിഫ് ബിയുടെ കാര്യക്ഷമതയും സുതാര്യതയുമാണ് ഈ കഠിന കാലത്തും ഇത്തരമൊരു വായ്പ കരഗതമാകുന്നതിന് കിഫ് ബിയെ സഹായിച്ചതെന്നത് തർക്കമറ്റ വസ്തുതയാണ്.

സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രമൊതുങ്ങുന്നില്ല കെ-ഫോൺ പദ്ധതിയിൽ കിഫ്ബി യുടെ പങ്കാളിത്തം. നിയമം അനുശാസിക്കുന്ന പരിശോധനകൾ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കിഫ്ബി കർശനമാക്കും. പദ്ധതിയുടെ സമയക്രമവും ഗുണനിലവാരവും ഉറപ്പു വരുത്തുന്നതിന് സാങ്കേതിക തലത്തിലും ഭരണതലത്തിലും ഉള്ള പരിശോധനകളായിരിക്കും കിഫ്ബി നടത്തുക. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) ആണ് കെ - ഫോൺ പദ്ധതി നടപ്പാക്കുന്ന സ്പെഷൽ പർപസ് വെഹിക്കിൾ (SPV). സംസ്ഥാനത്തിന്റെ അഭിമാനസ്തംഭമാകേണ്ട ഒരു പദ്ധതി അതർഹിക്കുന്ന രീതിയിൽ പൂർത്തീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉദ്യമത്തിന് എല്ലാ പിന്തുണയും നൽകാൻ കിഫ്ബി പ്രതിജ്ഞാബദ്ധമാണ്.

 

click me!