തീരദേശ ജില്ലകളിലെ വിദ്യാലയങ്ങൾ വികസിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി കിഫ്ബി മുന്നോട്ട്

By Web Team  |  First Published Jul 9, 2020, 10:56 PM IST

ഈ പദ്ധതിക്ക് ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ.


കേരളത്തിലെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

മൽസ്യത്തൊഴിലാളി സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലുളള വിപുലമായ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 56 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി വഴി 64 കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. 

Latest Videos

undefined

ജില്ല അടിസ്ഥാനത്തിലുളള പദ്ധതികളുടെ വിശദാംശങ്ങൾ:

തിരുവനന്തപുരം - 3 സ്കൂളുകൾ - 3.72 കോടി രൂപ
കൊല്ലം- 8 സ്കൂളുകൾ - 10.38 കോടി രൂപ
ആലപ്പുഴ - 5 സ്കൂളുകൾ - 8.38 കോടി രൂപ
എറണാകുളം - ഒരു സ്ക്കൂൾ - 81 ലക്ഷം രൂപ
തൃശൂർ - 4 സ്കൂളുകൾ - 4.97 കോടി രൂപ
മലപ്പുറം - 7 സ്കൂളുകൾ - 6.07 കോടി രൂപ
കോഴിക്കോട് - 8 സ്കൂളുകൾ - 6.27 കോടി രൂപ
കണ്ണൂർ - 11 സ്കൂളുകൾ - 13 കോടി രൂപ
കാസർകോട് - 9 സ്കൂളുകൾ - 10.62 കോടി രൂപ

ഈ പദ്ധതിക്ക് ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ.

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു. പദ്ധതികൾ ഇതിനകം തന്നെ തീരദേശ വികസന കോർപ്പറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. ആറ് മുതൽ 12 മാസക്കാലയളവിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പ്രസ്തുത പദ്ധതിയെ സംബന്ധിച്ച് കിഫ്ബി അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ വിശദമാക്കി. കിഫ്ബിയുടെ ഔദ്യോ​ഗിക എഫ്ബി പോസ്റ്റ്:

മത്സ്യബന്ധന മേഖലയുടെ വികസനം വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ, തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ സർക്കാർ, സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി.

മൽസ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നു തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ ഇതിനായി വിപുലമായ പദ്ധതികൾ വിഭാവനം ചെയ്തു കഴിഞ്ഞു.ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 56 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിഫ്ബി വഴി 64 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നു.

ഈ വിദ്യാലയങ്ങളിൽ ക്ലാസ് മുറികൾ, ലൈബ്രറി, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചി മുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

ജില്ല അടിസ്ഥാനത്തിൽ പദ്ധതികളുടെ വിശദാംശം

തിരുവനന്തപുരം - 3 സ്കൂളുകൾ - 3.72 കോടി രൂപ

കൊല്ലം- 8 സ്കൂളുകൾ - 10.38 കോടി രൂപ

ആലപ്പുഴ - 5 സ്കൂളുകൾ - 8.38 കോടി രൂപ

എറണാകുളം - ഒരു സ്ക്കൂൾ - 81 ലക്ഷം രൂപ

തൃശൂർ - 4 സ്കൂളുകൾ - 4.97 കോടി രൂപ

മലപ്പുറം - 7 സ്കൂളുകൾ - 6.07 കോടി രൂപ

കോഴിക്കോട് - 8 സ്കൂളുകൾ - 6.27 കോടി രൂപ

കണ്ണൂർ - 11 സ്കൂളുകൾ - 13 കോടി രൂപ

കാസർകോട് - 9 സ്കൂളുകൾ - 10.62 കോടി രൂപ

ഈ പദ്ധതിക്ക് ആദ്യ ഘട്ട ധനസഹായം കി ഫ്ബി അനുവദിച്ചു.കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ.

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ( 9/7/20) തിരുവനന്തപുരത്ത് ബഹു . കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു. ചടങ്ങിൽ ബഹു. ഫിഷറീസ് മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ബഹു. സ്പീക്കർ ശ്രീ പി.ശ്രീരാമകൃഷ്ണൻ, ബഹു.ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

പദ്ധതികൾ ഇതിനകം തന്നെ തീരദേശ വികസന കോർപ്പറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. 6 മുതൽ 12 മാസക്കാലയളവിൽ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്

 

 

click me!