കോട്ടമൺപാറ സ്വദേശികളായ രാഹുൽ, വിപിൻ, നിഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കരകവിഞ്ഞ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ, വിപിൻ, നിഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സീതത്തോടിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഈ യുവാക്കൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഉച്ചയോടെയാണ് ഇവരുടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തും അറസ്റ്റ് ചെയ്തതും.
കനത്ത മഴ കാരണം തിങ്കളാഴ്ച ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ കനത്ത മഴ പെയ്തത്തിന് പിന്നാലെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനിടെയാണ് സീതത്തോടിൽ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവര്‍ വനത്തിൽ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകൾ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.
കനത്ത മഴയിൽ മരം വീണ് അങ്കണവാടി കെട്ടിടം തകര്‍ന്നു
പത്തനംതിട്ട: കോന്നിയിൽ കനത്ത മഴയെ തുടര്‍ന്ന് മരം വീണ് അങ്കണവാടി കെട്ടിടം തകര്‍ന്നം. കോന്നി അരുവാപ്പുലം വില്ലേജില്‍ കല്ലേലിത്തോട്ടം എസ്റ്റേറ്റിലെ 34-ാം നമ്പര്‍ അംഗനവാടി കെട്ടിടത്തിൻ്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. അപകടത്തിൽ ആളപായമില്ല. അരുവാപ്പുലം കൊച്ചു വയ്ക്കര ഭാഗത്ത് പഞ്ചായത്ത് റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. തണ്ണിത്തോട് വില്ലേജില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് രണ്ടു വീടുകള്‍ക്ക് വിളളല്‍ ഉണ്ടായി.
അതിതീവ്രമഴ മഴ: കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിഅതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) ജില്ലാ കളക്ടർ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. എന്നാൽ അവധി മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത,കേരളത്തില്‍ മഴ ശക്തമായേക്കും