പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഗുണ്ടകളായ അനിൽകുമാറും സന്ദീപും എന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് സഹപ്രവർത്തകരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് . സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്,. ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്. പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ പോലീസ് കഴിവ് കെട്ടവരും കള്ളന്മാരും ആകുന്നത് സ്വഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈം ബ്രാഞ്ച് നടത്തിയ “ഊർജ്ജിതമായ അന്വേഷണത്തിൽ “ കണ്ടെത്താൻ കഴിയാതെയിരുന്ന വീഡിയോ ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറിയെന്നും രാഹുല്‍ വ്യക്തമാക്കി..ഇനിയും കാണാൻ പോലീസിന് പറ്റുന്നില്ല എങ്കിൽ കാണിക്കാൻ യൂത്ത് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
undefined