'സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണം'; റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത്

By Web Team  |  First Published Aug 25, 2024, 10:14 AM IST

നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത്. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്. 


തിരുവനന്തപുരം: നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു. നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത് ആരോപിച്ചു. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്. 

സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത്  മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു. സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നു. ഹോട്ടൽ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്പത്ത് പറഞ്ഞു.

Latest Videos

undefined

Also Read: ബിഗ് ഇംപാക്ട്, ഒടുവിൽ രഞ്ജിത്ത് രാജിവെച്ചു; രാജി നടി ശ്രീലേഖയുടെ ആരോപണത്തിന് പിന്നാലെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!