വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ 22കാരന് ദാരുണാന്ത്യം

By Web Desk  |  First Published Jan 8, 2025, 9:48 PM IST

വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചു. 


പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചു. വിഷ്ണു (22) ആണ് മരിച്ചത്. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ വിഷ്ണുവിനെ പാതിരി റിസർവ്‌ വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വെച്ചാണ്  കാട്ടാന ആക്രമിക്കുന്നത്.

രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ ഉടൻ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. തുടർന്ന് വനം വകുപ്പ് ജീപ്പിൽ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. വിഷ്ണു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം  ഉണ്ടായത്. 

Latest Videos

നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി

വയനാട് പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണു കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കര്‍ണാടക സ്വദേശി ആണെങ്കിലും ആദിവാസി ആണ് എന്നതിനാല്‍ നാളെ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

click me!