യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

By Web Team  |  First Published Sep 20, 2024, 9:33 PM IST

ഓഗസ്റ്റ് 12ന് രാത്രി പരുത്യംപള്ളി അമ്പലത്തിന് സമീപത്ത് വെച്ചാണ് ഷെറിൻ എന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചത്. 


ചേർത്തല: യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. അർത്തുങ്കൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. ചേർത്തല തെക്ക് പഞ്ചായത്ത് 3-ാം വാർഡിൽ തറയിൽ വീട്ടിൽ ടി എ സെബാസ്റ്റ്യൻ (23) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 12ന് രാത്രി പരുത്യംപള്ളി അമ്പലത്തിന് സമീപം തൈക്കൽ സ്വദേശി പള്ളിപ്പറമ്പിൽ ഷെറിൻ എന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ സെബാസ്റ്റ്യൻ. പരിക്കേറ്റ ഷെറിന്റെ സുഹൃത്തും പ്രതികളുമായി തർക്കം ഉണ്ടായതിന്റെ വൈരാഗ്യത്തിൽ 9 പേരോളം വരുന്ന സംഘം തടി കഷണങ്ങളും മറ്റുമായി എത്തി ആക്രമിക്കുകയായിരുന്നു. 

ആക്രമണത്തിൽ തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ഷെറിൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ നാലാം പ്രതി സെബാസ്റ്റ്യനെ കോട്ടയം ഉല്ലല ഭാഗത്ത് നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സി ഐ പിജി മധു, എസ് ഐ സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, ചേർത്തല എ എസ് പി സ്ക്വാഡിലെ അരുൺ, പ്രവിഷ്, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest Videos

READ MORE: ഇസ്രായേലിന് നേരെ 140 റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ച് ഇസ്രായേൽ

click me!