പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്ന് മൊഴി; സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലർന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയിൽ

By Web Desk  |  First Published Jan 9, 2025, 10:15 AM IST

വടകരയിൽ എലിവിഷം കലർന്ന ബീഫ് മദ്യത്തിനൊപ്പം കഴിച്ച യുവാവ് അത്യാസന്ന നിലയിൽ ചികിത്സയിൽ


കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിൻ്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെയാണ് കേസ് എടുത്തത്. ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാൽ താൻ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നു എന്നുമാണ് മഹേഷ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!