സംസ്ഥാനത്ത് കാലവ‍ർഷം സജീവമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

By Web Team  |  First Published Jun 6, 2020, 4:40 PM IST

നാളെ വൈകിട്ടോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. 


തിരുവനന്തപുരം: സംസ്ഥനത്ത് കാലവര്‍ഷം സജീവമാകുന്നു. വയനാടും കാസര്‍കോടും ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയൊപ്പൊന്നുമില്ല. നാളെ എറണാകുളം മുതൽ തിരുവനന്തപുരം വരെ തെക്കോട്ടുള്ള മുഴുവൻ ജില്ലകളിലും യെല്ലോ അല‍ർട്ട് ബാധകമാണ്. 

അതേസമയം നാളെ വൈകിട്ടോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇത് ശക്തമായാല്‍ സംസ്ഥാനത്ത്  കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തള്ളിക്കളയുന്നില്ല. 

Latest Videos

ന്യൂനമർദ്ദത്തിൻ്റെ വരവോടെ ജൂൺ രണ്ടാം വാരത്തിൽ തന്നെ മുംബൈ, കൊൽക്കത്ത അടക്കമുള്ള ന​ഗരങ്ങളിൽ കാലവർഷം ശക്തിപ്പെടും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിൻ്റെ പ്രവചനം. 

click me!