കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

By Web Team  |  First Published Jul 29, 2021, 7:27 PM IST

2013 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. എസ്ബിടി സാഹിത്യപുരസ്‌കാരം, കെഎ കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. 


കൊച്ചി: മലയാള കഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കിടപ്പിലായിരുന്നു. മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന ചെറുകഥയ്ക്ക് 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പൽ, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍  എന്നിവയാണ് പ്രധാന കൃതികൾ.  എസ്ബിടി സാഹിത്യ പുരസ്‌കാരം, കെഎ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, 2009ല്‍ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. സംസ്കാരം നാളെ നടക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!