ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കിൽ മരിക്കണം, ഇല്ലെങ്കിൽ ആവർത്തിക്കാതിരിക്കണമെന്ന പ്രസ്താവനയെ നിഷ്കരുണം തള്ളിക്കളയുന്നു. എം സി ജോസഫൈൻ നിലപാട് വ്യക്തമാക്കി.
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസിന് യോജിക്കുന്ന പരാമർശമല്ല മുല്ലപ്പള്ളിയുടേതെന്നും ബലാത്സംഗം എന്താണെന്ന് മുല്ലപ്പള്ളി മനസിലാക്കണമെന്നും ജോസഫൈൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇപ്പോൾ സംഭവിക്കുന്നത് എന്ന വാർത്താ ബുള്ളറ്റിനിടിയൊണ് ജോസഫൈൻ നിലപാട് അറിയിച്ചത്.
Read more at: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍; വിവാദമായപ്പോൾ ഖേദപ്രകടനം...
സ്ത്രീയുടെ ശരീരത്തിന് മേൽ പുരുഷൻ നടത്തുന്ന കയ്യേറ്റമാണ് ബലാത്സംഗം, അത് അപലപനീയമാണ്. ഒരു സ്ത്രീക്കെതിരെ നടത്താവുന്ന എറ്റവും മോശപ്പെട്ട അക്രമണമാണ് അത്. ഇത് മുല്ലപ്പള്ളി മനസിലാക്കണം. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കിൽ മരിക്കണം, ഇല്ലെങ്കിൽ ആവർത്തിക്കാതിരിക്കണമെന്ന പ്രസ്താവനയെ നിഷ്കരുണം തള്ളിക്കളയുന്നു. എം സി ജോസഫൈൻ നിലപാട് വ്യക്തമാക്കി.
undefined
ഇത്തരം പ്രസ്താവനകൾ മേലിൽ ആവർത്തിക്കാതിരിക്കണമെന്ന് രാഷ്ട്രീയ നേതാക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ സ്ത്രീകളോട് ആത്മഹത്യ ചെയ്യണമെന്ന് പറയാൻ മുല്ലപ്പള്ളി ആരാണെന്നും ചോദിച്ചു. വേശ്യയായ സ്ത്രീക്ക് പോലും അവരുടെ അന്തസിനും അഭിമാനത്തിനും പ്രാധാന്യമുണ്ടെന്നും എം സി ജോസഫൈൻ പറഞ്ഞു.
മുല്ലപ്പള്ളിയുടെ വിവാദമായ പ്രസ്താവന:
പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു