സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു, ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിലേക്ക് വീണ് യുവതി മരിച്ചു

By Web Desk  |  First Published Jan 1, 2025, 11:17 PM IST

ട്രെയിൻ കയറുന്നതിനിടെ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു. തമിഴ്നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്. 


തിരുവനന്തപുരം: ട്രെയിൻ കയറുന്നതിനിടെ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു. തമിഴ്നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാത്രി 7.45 നായിരുന്നു അപകടം.

അവധി ആഘോഷിക്കാനായി ബന്ധുക്കളുമൊത്ത് തിരുവനന്തപുരത്ത് എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പുനലൂർ മധുര പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേയാണ് അപകടം. ഉടൻ ട്രെയിൻ നിർത്തി ഇവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest Videos

ഡ്രൈവിങ് ലൈസൻസുകളിൽ ഇനി ബ്ലാക്ക് മാർക്ക്; ബസിലെ ഡ്രൈവർമാരായ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു


 

click me!