റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടി സ്ത്രീ

By Web Team  |  First Published Jul 24, 2022, 11:37 PM IST

സ്ത്രീ ചാടിയെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് ചെരുപ്പും പേഴ്സും കണ്ടെത്തിയിട്ടുണ്ട്. പേഴ്സിലെ ആധാർ കാർഡ് അടൂർ മണക്കാല സ്വദേശി ജയലക്ഷ്മിയുടേതാണ്.


പത്തനംതിട്ട: പത്തനംതിട്ട റാന്നി പാലത്തിൽ നിന്ന് ഒരു സ്ത്രീ പമ്പാനദിയിലേക്ക് ചാടി. രാത്രി ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

സ്ത്രീ ചാടിയെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് ചെരുപ്പും പേഴ്സും കണ്ടെത്തിയിട്ടുണ്ട്. പേഴ്സിലെ ആധാർ കാർഡ് അടൂർ മണക്കാല സ്വദേശി ജയലക്ഷ്മിയുടേതാണ്. ഇന്ന് രാവിലെ മുതൽ ജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജയലക്ഷ്മിയാണ് ആറ്റിൽ ചാടിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രാത്രി ഏറെ വൈകിയതിനാല്‍ നദിയില്‍ തിരച്ചില്‍ നടത്തുന്നത് അസാധ്യമാണ്. അതിനാല്‍ നാളെ രാവിലെയായിരിക്കും നദിയില്‍ തിരച്ചില്‍ നടത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

Latest Videos

ഡ്യൂട്ടിയില്‍ കയറിയശേഷം കാണാതായി; പരിശോധനയില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ശ്രീത്സനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനോട് ചേർന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ  പാസ്സ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിലുള്ള ശ്രീൽസനെ സ്റ്റേഷനിൽ എത്തിയ ശേഷം കാണാതാവുകയായിരുന്നു. തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നാലെ എസ്എച്ച്ഒ യുടെ നേതൃത്തിൽ ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോൾ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഫാനിൻ്റെ ഹുക്കിൽ പ്ലാസ്റ്റിക് കയറില്‍ കെട്ടി തൂങ്ങി മരിച്ച നിലായിലായിരുന്നു മൃതദേഹം. ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുത്തു. ഞാൻ പോകുന്നു, എല്ലാവർക്കും നന്ദി എന്നാണ് കുറിപ്പിലുള്ളത്. ശ്രീൽസൻ ഷോളയൂർ സ്റ്റേഷനിൽ നിന്നും കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയിട്ട് ഒരു വർഷം തികയുന്നേയുള്ളു. മുമ്പ് മാനസികമായ പ്രശ്നങ്ങൾക്ക് ചികിത്സ നടത്തിയിരുന്നതായും  പൊലിസ് അറിയിച്ചു.

click me!