ലോഡ് ഷെഡിംഗ് വരുമോ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

By Web Team  |  First Published May 2, 2024, 6:04 AM IST

ലോഡ് ഷെഡിംഗ് ആവശ്യമായി വന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളു


തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന് നടക്കും. ലോഡ് ഷെഡിംഗ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാനാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരുന്നത്. നിലവിലെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

തുടര്‍ന്നായിരിക്കും തീരുമാനമുണ്ടാകുക. ലോഡ് ഷെഡിംഗ് ആവശ്യമായി വന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളു. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡിലാണ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.അമിത ഉപഭോഗത്തെതുടര്‍ന്ന് നിയന്ത്രണം വേണമെന്ന നിലപാടിലാണ് കെഎസ്ഇബി.

Latest Videos

പലസ്തീൻ അനുകൂല സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റിൽ

 

click me!