'Man' എന്ന് സെര്‍ച്ച് ചെയ്താല്‍ വിക്കിപീഡിയ ഈ മലയാളിയെ കാട്ടിത്തരും

By Web Team  |  First Published Nov 5, 2019, 7:49 PM IST

മനുഷ്യന്‍ എന്നര്‍ത്ഥമുള്ള 'man' എന്ന് ടൈപ്പ് ചെയ്താല്‍ തെളിഞ്ഞുവരുന്നത് ഒരു മലയാളിയുടെ ചിത്രമായിരിക്കും. 


ഇന്‍റര്‍നെറ്റില്‍ വിവരാന്വേഷികളായ ആരും വിക്കീപ്പീഡിയ എന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തെ കുറിച്ച് അറിയാത്തവരായിരിക്കില്ല. ഒരുപക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരിഷ്കരിക്കപ്പെടുന്ന വിവരാന്വേഷക ഉപാധിയാണ് വിക്കീപീഡിയ എന്നും പറയാം. 2002 മുതലാണ് ലോകത്തിലെ എറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കീപീഡിയ മലയാളത്തില്‍ സജീവമായത്. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സ്വതന്ത്ര സംവിധാനമാണ് ഇതിലുള്ളത്. ഇത് പരിശോധിച്ച് അപ്രൂവല്‍ ചെയ്യാനും ഇന്ന് വിക്കീപീഡിയയ്ക്ക് സംവിധാനമായിക്കഴിഞ്ഞു.

വിക്കീപീഡിയയെ കുറിച്ച് ഇത്രയൊക്കെയൊക്കെ പറയാന് ഒരു കാരണമുണ്ട്. ലോകത്തെ അറുപതിലധികം ഭാഷകളില്‍ വിവരസംവേദനം നടത്തുന്ന വിക്കീപീഡിയയില്‍  മനുഷ്യന്‍ എന്നര്‍ത്ഥമുള്ള 'man' എന്ന് ടൈപ്പ് ചെയ്താല്‍ തെളിഞ്ഞുവരുന്നത് ഒരു മലയാളിയുടെ ചിത്രമായിരിക്കും. ഇംഗ്ലീഷില്‍ മനുഷ്യന്‍റെ ശരീരികവും ജീവശാസ്ത്രപരവുമായ വിജ്ഞാനശേഖരത്തിനൊപ്പം തെളിയുന്നത് ഒരു മലയാളിയുടെ ചിത്രമാണെന്ന് സാരം. 

Latest Videos

undefined

പിക്സ് ബേ ഡോട്കോമില്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അഭി പുത്തന്‍പുരയ്ക്കല്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ പേര് എന്നാണ് വിവരം. പൂര്‍ണമായ പേരോ വിവരങ്ങളോ ലഭ്യമല്ലെങ്കിലും വിക്കീപീഡിയയിലെ മാന്‍ എന്ന സെര്‍ച്ചില്‍ വിരുതന്‍ എത്തിയതിന്‍റെ വഴി വിക്കീപീഡിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

കൈകെട്ടി തുറന്ന സ്ഥലത്ത് നില്‍ക്കുന്ന താടിയുള്ള ഒരു മനുഷ്യന്‍ എന്നാണ് വിക്കിപീഡിയ ചിത്രത്തിന് വിവരണം നല്‍കിയിരിക്കുന്നത്. ഗുഡ്ഫോട്ടോസ് ഡോട്കോം എന്ന സ്വതന്ത്ര ഫോട്ടോ ഗാലറിയില്‍ നിന്നാണ് ചിത്രമെടുത്തതെന്നും ചിത്രത്തിന്‍റെ പകര്‍പ്പവകാശം സ്വതന്ത്രമാണെന്നും വിക്കീപീഡിയ വ്യക്തമാക്കുന്നുണ്ട്. 

click me!