ക്ഷേമപെൻഷന്‍ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്; 18 ശതമാനം പലിശയോടെ തിരികെപിടിക്കും

By Web Team  |  First Published Dec 24, 2024, 7:12 AM IST

ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. 


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ചവർക്കെതിരായ നടപടി തുടരുന്നു. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കാണ് പണം തിരികെ അടയ്ക്കാൻ നോട്ടീസ് നൽകിയത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

18 ശതമാനം പലിശ നിരക്കിൽ പണം തിരികെ അടയ്ക്കണം. പൊതുഭരണവകുപ്പിലും മറ്റ് വകുപ്പുകളിലും  നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിലും ജീവനക്കാർക്കെതിരെ നടപടി. പണം തിരിച്ചു പിടിക്കുന്നത് കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പ്തല നടപടിയും ഉണ്ടാകും. ക്ലറിക്ക‌ൽ, നഴ്സിംഗ് അസിസ്റ്റൻറ്, അറ്റണ്ടർ തസ്തികയിലുള്ള ജീവനക്കാർക്കെതിരെയാണ് നടപടി. മറ്റ് വകുപ്പുകളിലും സമാനമായ രീതിയിൽ നടപടി ഉണ്ടാകും.

Latest Videos

click me!