'ഇടതുപക്ഷം സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നു'; യുഡിഎഫിന് വെൽഫെയർ പാർട്ടി പിന്തുണ

By Web Team  |  First Published Nov 5, 2024, 12:58 PM IST

സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോൾ സ്വീകരിക്കുന്നതെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി. 


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് വെൽഫെയർ പാർട്ടി. സംഘ്പരിവാറിനെ പരാജയപ്പെടുത്താനും ഇടതു സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുമാണ് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോൾ സ്വീകരിക്കുന്നതെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി. 

നവംബർ 13 ന് വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും. നവംബർ 20നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. 

Latest Videos

Asianet News Live
 

click me!