റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി; വാർത്താ ആക്രമണം തടയാൻ ഇടപെടണമെന്ന് ആവശ്യം

By Web TeamFirst Published Sep 16, 2024, 11:04 AM IST
Highlights

സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോർട്ടർ ടി വി നടത്തിയത് സ്വീകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ  ദുരിത പൂർണ്ണവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും പരാതിയിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു. 

Latest Videos

ഓണാവധിക്ക് ശേഷം ജർമൻ സാങ്കേതികവിദ്യ ഉപയോഗിക്കും, റോഡ് ശരിയാകും; വാക്കുനൽകി സർക്കാർ; ദുരിതം തീരുമെന്ന് പ്രതീക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!