വയനാട് പുനരധിവാസം വൈകില്ലെന്ന് മന്ത്രി രാജൻ; ജനുവരി ആദ്യവാരം ഭൂമിയും വീടും വാഗ്ദാനം ചെയ്തവരുമായി ചർച്ച

By Web Desk  |  First Published Dec 29, 2024, 2:15 PM IST

വയനാട് പുനരധിവാസത്തിന്  ഭൂമിയും വീടും നൽകാമെന്ന് വാഗ്ദാനം ചെയ്തരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും


തൃശ്ശൂർ: വയനാട് പുനരധിവാസം വൈകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജനുവരി ആദ്യവാരം ഭൂമിയും വീടും നൽകാമെന്ന് വാഗ്ദാനം ചെയ്തരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ എത്തിയത്. അത് കോടതി അനുവദിച്ചിരുന്നെങ്കിൽ വലിയ പ്രതിസന്ധിയായേനെ. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണം പണം നൽകേണ്ടത് എന്ന് കോടതിവിധിയിൽ ഉണ്ട്. പണം ബോണ്ട് വെച്ച് സ്വീകരിക്കാം എന്നാണ് കോടതി പറഞ്ഞത്. കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ഡിസാസ്റ്റർ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 

click me!