സന്നദ്ധ പ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണം ഫുഡ് കളക്ഷൻ സെന്‍ററിൽ ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ 

By Web Team  |  First Published Aug 2, 2024, 8:25 PM IST

ദുരന്ത പ്രദേശങ്ങളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു


കല്‍പ്പറ്റ:വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവർക്കും വിവിധ സേനകൾക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരൽമല നീലിക്കാപ്പ് സെൻറ് മേരീസ് ചർച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷൻ സെൻററിൽ ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുത്.

അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ എത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമാണ് നൽകുക.

ആ തുടിപ്പ് മനുഷ്യനിൽ നിന്നെങ്കിൽ...; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർദേശം; ജീവനായി രാത്രിയും രക്ഷാദൗത്യം തുടരും

Latest Videos

ഇതുവരെ ഒഴുകിയെത്തിയത് 67 മൃതദേഹങ്ങള്‍, 121 ശരീരഭാഗങ്ങൾ; ചാലിയാറിൽ തെരച്ചിൽ തുടരുമെന്ന് കൃഷി മന്ത്രി

കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ; പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം, കരട് വിജ്ഞാപനം പുറത്തിറക്കി

 

click me!