വയനാട് ഉരുൾപൊട്ടൽ: മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം പോത്തുകല്ല് ചാലിയാർ പുഴയിൽ, വാണിയമ്പുഴയിലും മൃതദേഹം

By Web Team  |  First Published Jul 30, 2024, 7:22 AM IST

മൃതദേഹം വയനാട്ടിൽ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്. 


മലപ്പുറം:  മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി.  കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് നി​ഗമനം. മൃതദേഹം വയനാട്ടിൽ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്. വാണിയമ്പുഴയിൽ മൃതദേഹം ഒഴുകി വന്നതായി ഫോറെസ്റ്റ് ഒഫീഷ്യൽസിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പുഴയിൽ ഗ്യാസ് സിലിണ്ടർ ഒഴുകി നടക്കുന്നുവെന്നും പറയുന്നു. പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞതായും നാട്ടുകാർ പറയുന്നു. 

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ 7 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്.

Latest Videos

undefined

Read More.... എയർ ലിഫ്റ്റിം​ഗ് സാധ്യത തേടി കേരളം, സുലൂരിൽ നിന്ന് 2 ഹെലികോപ്റ്ററുകൾ എത്തും; മന്ത്രിതല സംഘം വയനാട്ടിലേക്ക്

വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം  കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

Asianet News Live

 

click me!