വഖഫ് ബോർഡിലും ട്രിബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
തിരുവനന്തപുരം: വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. മുനമ്പത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. വഖഫ് ബോർഡിലും ട്രിബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നൽകുന്നതാണ്. അമുസ്ലീം അംഗത്തെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.