മുഖ്യമന്ത്രിയുടെ വാക്ക് പാഴായെങ്കിൽ ഇനി ആരെ വിശ്വസിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
വാളയാർ കേസിലെ ആ പെൺകുട്ടികൾ മരിച്ചതെങ്ങനെ? ക്രൂരമായി അവർ പീഡിപ്പിക്കപ്പെട്ടതെങ്ങനെ? ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾക്കിടയിൽ കേസിലെ പ്രതികളെ ഒരു തെളിവുമില്ലാതെ വെറുതെ വിട്ടിട്ട് ഒരു വർഷം തികയുകയാണ്. നീതി തേടി മുഖ്യമന്ത്രിയുടെ കാലിൽ വീണിട്ടും ഫലമുണ്ടായില്ലല്ലോ, ഇനി ആരെ വിശ്വസിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു.
undefined
Also Read: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം
അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിൽ താൻ സ്വന്തം മകളെ കൊന്നെന്ന് സമ്മതിക്കാൻ പോലും സമ്മർദ്ദമുണ്ടായെന്ന് പെൺകുട്ടികളുടെ അച്ഛൻ ആരോപിക്കുന്നു. അതേസമയം, ഈ കേസന്വേഷണത്തിന് ഇനി ജീവൻ വയ്ക്കാൻ ഹൈക്കോടതി സജീവമായി ഇടപെട്ടേ തീരൂവെന്ന് ചൂണ്ടിക്കാട്ടുകയാണ് ന്യായാധിപരും നിയമവിദഗ്ധരും.