വിഴിഞ്ഞം തുറമുഖത്തിന് 'ഔദ്യോഗിക' പേരായി, ഇനി  വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീ പോർട്ട്‌, സർക്കാർ ഉത്തരവിറങ്ങി

By Web Team  |  First Published Apr 10, 2023, 2:01 PM IST

വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി


തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് ( PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd ) എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. അദാനി പോർട്ട് എന്ന പേരിൽ മാത്രം തുറമുഖം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ പേരിടൽ. വിഴിഞ്ഞം ഇൻറർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിൻറെയും അദാനി പോർട്സിറെയും സംയുക്ത സംരഭം എന്ന് കൂടി ചേർത്തിട്ടുണ്ട്. 

മാസാന്ത പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനമാണ് സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്. കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്. പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചിലവഴിക്കുന്നത്. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോയും ഉടന്‍ പുറത്തിറക്കും.

Latest Videos

 

click me!