വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്; മാത്യു കുഴല്‍നാടന്‍റെ ഹർജി 27 ലേക്ക് മാറ്റി

By Web Team  |  First Published Mar 14, 2024, 12:37 PM IST

അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്ന് വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിക്കുകയായിരുന്നു. 


തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്. അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്ന് വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിക്കുകയായിരുന്നു. 

സമാനമായ ആരോപണങ്ങളുള്ള ഹർജി ഹൈക്കോടതിയുടെയും പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ഹ‍ർജി തള്ളണമെന്നും ഡയറക്ടർ കോടതിയെ അറിയിച്ചു. മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിജിലൻസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഹർജി വാദം കേള്‍ക്കാൻ 27ലേക്ക് മാറ്റി. കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകുകയും അതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ആരോപണം.

Latest Videos

മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹര്‍ജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.  

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!