കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ; പ്രകാശ് ജാവദേക്കർ അംഗത്വം നൽകി

By Web Team  |  First Published Apr 23, 2023, 12:16 PM IST

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്നു വിക്ടർ ടി തോമസ്


പത്തനംതിട്ട: കേരള കോൺഗ്രസ്‌ (ജോസഫ്) പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. ഇദ്ദേഹം ഉടൻ പാർട്ടി അംഗത്വം സ്വീകരിച്ചു. പ്രകാശ് ജാവദേക്കർ അടക്കമുള്ള നേതാക്കളുമായി ചർച്ച കഴിഞ്ഞു. വിക്ടറിനെ ബിജെപി നേതാക്കൾ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ ടി തോമസ്, കഴിഞ്ഞ ദിവസമാണ് കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു.

യു ഡി എഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടർ ടി തോമസ് കുറ്റപ്പെടുത്തി. പ്രമുഖരായ ക്രൈസ്തവ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് തുടർന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വൈകാതെ ഇവരുടെ പേരുവിവരങ്ങൾ അറിയിക്കും. ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ല പിന്തുണ ബിജെപിക്ക് കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

click me!