മല്ലപ്പള്ളിയിലെ 'വൈറൽ സ്ഥാനാർത്ഥി' അഡ്വ. വിബിത ബാബു തോറ്റു

By Web Team  |  First Published Dec 16, 2020, 2:55 PM IST

ആ​ദ്യഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ വിബിത പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും ഒടുവിൽ പരാജയപ്പെടുകയായിരുന്നു. 


പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയിൽ തരം​ഗമായ സ്ഥാനാർത്ഥി വിബിത ബാബുവിന് തോൽവി. പത്തനംതിട്ട മല്ലപ്പല്ളി ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായാണ് ബിബിത മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി സി കി ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചത്. 

ആ​ദ്യഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ വിബിത പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 9278 വോട്ടാണ് വിബിതയ്ക്ക് ലഭിച്ചത്. 10469 വോട്ട് നേടിയാണ് ലതാകുമാരിയുടെ വിജയം. അഭിഭാഷയകയായ വിബിത ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കെഎസ്‍യുവിലൂടെയാണ വിബിത രാഷ്ട്രീയരം​ഗത്തെത്തുന്നത്. 

Latest Videos

click me!