സിദ്ധാർത്ഥിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകം; എസ്എഫ്ഐക്കാരായ പ്രതികളെ പിടികൂടിയില്ലെങ്കിൽ സമരമെന്ന് അച്ഛൻ

By Web Team  |  First Published Feb 29, 2024, 8:59 PM IST

പ്രതികള്‍ വെറും പ്രവര്‍ത്തകരല്ല, എസ്എഫ്ഐ നേതാക്കളാണ്. എസ്എഫ്ഐക്കാരായ 12 പ്രതികളെയും പിടികൂടിയില്ലെങ്കില്‍ സമരം നടത്തുമെന്നും ജയപ്രകാശ് പറഞ്ഞു.


തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍.മകന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. സിന്‍ജോയും ഡാനിഷും അക്ഷയും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് തൂക്കിയതാണെന്ന് ജയപ്രകാശ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചു. സിദ്ധാര്‍ത്ഥിന്‍റെ സുഹൃത്തുകള്‍ സത്യം പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്‍ജോയും സുഹൃത്തുകളും ചേര്‍ന്ന് സിദ്ധാര്‍ത്ഥിനെ തൂക്കികൊലപ്പെടുത്തിയെന്ന് സുഹൃത്തുകള്‍ വെളിപ്പെടുത്തിയെന്നും ജയപ്രകാശ് പറഞ്ഞു. പ്രതികള്‍ വെറും പ്രവര്‍ത്തകരല്ല, എസ്എഫ്ഐ നേതാക്കളാണ്. എസ്എഫ്ഐക്കാരായ 12 പ്രതികളെയും പിടികൂടിയില്ലെങ്കില്‍ സമരം നടത്തുമെന്നും ജയപ്രകാശ് പറഞ്ഞു. ആരുടെ വീട്ടില്‍ സമരമിരിക്കണമെന്ന് അറിയാമെന്നും സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Videos

click me!