'ബിജെപിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമൻ,വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർക്കുന്നത് ഭരണ ഘടനാ വിരുദ്ധം'

By Kishor Kumar K C  |  First Published Jan 22, 2024, 4:18 PM IST

കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുകയെന്ന് വിഡി സതീശന്‍


തിരുവനന്തപുരം:അയോധ്യയിലെ  പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ബിജെപി ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്.

വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും  ജനാധിപത്യത്തിൻ്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന്  ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്.  കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുക. ഗുരുഹത്യ നടത്തിയവർ നീതിമാന്‍റെ  മുഖം മൂടി ധരിച്ച് വരുമ്പോൾ അത്തരക്കാരോട്  കോണ്‍ഗ്രസിന് ഒരിക്കലും സന്ധിയില്ലെന്നും സതീശന്‍ വ്യക്തമാക്കി.

Latest Videos

undefined

'നീണ്ട തപസ്യക്കൊടുവിൽ രാമനെത്തി'; അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് മോദി

ഇന്ത്യ ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി,രാജ്യത്തിൻെറ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയെന്ന് മോഹൻ ഭാഗവത്

click me!