ആരെ ഭയപ്പെട്ടാണ് ഉദയനിധിയെ പിന്തുണക്കുന്നത്?'കെസിവേണുഗോപാലിന്‍റെ അഭിപ്രായം തന്നെയാണോ കേരളത്തിലെ കോണ്‍ഗ്രസിന്'

By Web Team  |  First Published Sep 5, 2023, 12:07 PM IST

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നാണ് കെ സി വേണുഗോപാൽ പറയുന്നത്.ഗാന്ധിജി സനാതന ധർമത്തെ പറ്റി പറഞ്ഞതെങ്കിലും കെ സി വായിച്ചു നോക്കണമെന്ന് കെസുരേന്ദ്രന്‍
 


കോഴിക്കോട്: ഉദയനിധി സ്റ്റാലിന്‍റെ സനാതന ധര്‍മ വിരുദ്ധ പ്രസ്താവനയെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതില്‍ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍ രംഗത്ത്.രാജ്യത്തെ ജനങ്ങളെ നിരാശപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ്‌ സ്വീകരിച്ചിരിക്കുന്നത്..എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നാണ് കെ സി വേണുഗോപാൽ പറയുന്നത്.ഗാന്ധിജി സനാതന ധർമത്തെ പറ്റി പറഞ്ഞതെങ്കിലും കെ സി വായിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു

കെ സി വേണുഗോപാലിന്‍റെ  അഭിപ്രായം തന്നെയാണോ കേരളത്തിലെ കോൺഗ്രസിനെന്ന് വി ഡി സതീശനും സുധാകരനും വ്യക്തമാക്കണം.പിണറായി വിജയൻ സ്റ്റാലിന് ഒപ്പമുള്ള പരിപാടിയിൽ സനാതന ധര്‍മം നശിപ്പിക്കപ്പെടണം എന്ന നിലയിൽ  പറഞ്ഞിട്ടുണ്ട്.സനാതന ധർമത്തെ തകർക്കുന്ന നിലപാട് സ്വീകരിച്ച പാർട്ടി ആണ് സി പി എം.കോൺഗ്രസ്‌ ആരെ ഭയപ്പെട്ടാണ് ഉദയനിധിക്കു അനുകൂല നിലപാട് സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.കോൺഗ്രസിന്‍റെ   വോട്ട് ബാങ്ക് അനുകൂല സമീപനം ഞെട്ടിക്കുന്നതാണ്.മമത എതിർത്തിട്ട് പോലും കോൺഗ്രസ്‌ നിലപാട് മാറ്റണം എന്ന് പറയുന്നില്ല.കോൺഗ്രസ്‌ ലീഗിനെയും ജമാ അതെ ഇസ്ലാമിയേയുമാണോ ഭയക്കുന്നത്?.ഭൂരിപക്ഷ സമുദായത്തെ എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് നിലപാടണോ കോൺഗ്രസിന്.കോൺഗ്രസിന്‍റെ  നിലപാട് കുറ്റകരവും, രാജ്യദ്രോഹപരവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

Latest Videos

click me!