വണ്ടിപ്പെരിയാർ കേസ്; പ്രതി അര്‍ജുൻ നാട് വിട്ടു പോകരുതെന്ന് ഹൈക്കോടതി, 10 ദിവസത്തിനകം ജാമ്യ ഉത്തരവ് നടപ്പാക്കണം

By Web Team  |  First Published Dec 19, 2024, 5:44 PM IST

ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി അര്‍ജുന് ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. 


ഇടുക്കി: വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതി അര്‍ജുനോട് നാട് വിട്ടു പോകരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അര്‍ജുനെ നേരത്തെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി അര്‍ജുന് ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. അല്ലാത്ത പക്ഷം പൊലീസിന് അര്‍ജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. 

വിവാഹ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരൻ ബോധരഹിതനായി; വധു വിവാഹത്തിൽ നിന്ന് പിന്മാറി

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!