പാർലമെൻ്റിൽ'അദാനിഅദാനി'വിളിക്കുന്ന രാഹുൽഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ'കർത്ത,കർത്ത'വിളിക്കാൻ പറ്റാത്തതെന്ത്?

By Kishor Kumar K C  |  First Published Aug 9, 2023, 3:45 PM IST

മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ?ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോയെന്ന് വി മുരളീധരന്‍


ദില്ലി:മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടിയെന്ന ആരോപണത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മരുളീധരന്‍ രംഗത്ത്.മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ?ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണരൂപം.

മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ വന്ന വാർത്ത " നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി " എന്നാണ് !കാര്യോപദേശക സമിതി തീരുമാനമെടുത്തത്രെ.ഇതിലും മികച്ച " സഹകരണാത്മക പ്രതിപക്ഷം " എവിടെയുണ്ടാവും ?പാർലമെൻ്റിൽ സ്വയം പരിഹാസ്യരായി " അദാനി അദാനി " വിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ "കർത്ത ,കർത്ത " എന്ന് വിളിക്കാൻ നാവുപൊന്താത്തതെന്ത് ?മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ?ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ ?

Latest Videos

undefined

 

'വീണ വിജയന്‍ പണം വാങ്ങിയത് ക്രമ വിരുദ്ധമായി'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി, 3 വർഷത്തിനിടെ 1.72 കോടി നൽകി; വിവാദം ആയുധമാക്കാൻ പ്രതിപക്ഷം

 

click me!