വനിതാമതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായി നടക്കുന്ന സിപിഎമ്മിന്‍റെ യഥാര്‍ഥമുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയത്
ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തര വകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണ് കാണിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിൽ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ്. സർക്കാർ ഇത്രയും കാലം ശ്രമിച്ചത്. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനവും സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ് എന്ന് തെളിയിക്കുന്നു.
വനിതാ മതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായിനടക്കുന്ന സിപിഎമ്മിന്‍റെ യഥാര്‍ഥമുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയതെന്നും മുരളീധരന്‍ പറഞ്ഞു. നിയമങ്ങൾക്ക് അതീതമാണ് പാർട്ടി എന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടുമടക്കം ഗൗരവമായ വിഷയങ്ങൾ വരുമ്പോൾ മറ്റുപലതും വിവാദമാക്കി ശ്രദ്ധ തിരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിണറായി വിജയൻ അപകടത്തിൽപ്പെടുമ്പോൾ ആദ്യം ഓടിയെത്തുന്നത് വി.ഡി. സതീശനെന്നും വി.മുരളീധരൻ പരിഹസിച്ചു.