ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നതിനെ ലജ്ജാകരമെന്ന് വി മുരളീധരൻ

By Web Desk  |  First Published Dec 29, 2024, 5:16 PM IST

സംസ്ഥാന സർക്കാർ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക്  വിരുദ്ധമാണ് നടപടിയെന്നും ബിജെപി നേതാവ്


തിരുവനന്തപുരം: ഗവർണറെ യാത്രയയക്കാൻ സംസ്ഥാന സർക്കാർ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. സംസ്ഥാന സർക്കാർ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക്  വിരുദ്ധമാണ് നടപടിയെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചത് ഭരണഘടന അനുസരിച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു.

മൻമോഹൻ സിങ് സ്മാരക വിവാദത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി അദ്ദേഹം പ്രതികരിച്ചു. നെഹ്റു കുടുംബത്തിന് പുറത്തുള്ള നേതാക്കളെ കോൺഗ്രസ് ആദരിച്ചിട്ടില്ലെന്നും ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന്റെ വീഴ്ചകൾ മറയ്ക്കാനാണ്. നരസിംഹ റാവുവിന്റെയും പ്രണബ് മുഖർജിയുടെയും കാര്യങ്ങൾ മുന്നിലുണ്ട്. കോൺഗ്രസ് ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് അവർ പറയട്ടെ. സ്മാരകത്തിന് അനുയോജ്യമായ സ്ഥലം നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചതാണെന്നും വി മുരളീധരൻ പറഞ്ഞു.

Latest Videos

കോൺഗ്രസിൻ്റെ ജമാഅത്തെ ഇസ്ലാമി ബന്ധം രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുമായും മുസ്ലിം ഭീകരവാദ സംഘടനകളുമായും ഒളിഞ്ഞും തെളിഞ്ഞും ബന്ധം വെക്കുന്നത് പുതിയ കാര്യമല്ല. ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസ് നേതാക്കൾ പരസ്യമാക്കിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

click me!