'സിദ്ധാർത്ഥന്‍റെ മരണം; ഇത് എല്ലാവർക്കും അപമാനം, രാഹുൽ യാത്ര നിർത്തി മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണം'

By Web Team  |  First Published Mar 1, 2024, 3:18 PM IST

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എവിടെ ആണ് മത്സരിക്കേണ്ടതെന്ന് നേതാക്കള്‍ തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു


ദില്ലി:പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആണ് ദാരുണമായ സംഭവം നടന്നത്. ഇത് എല്ലാവര്‍ക്കും അപമാനമാണ്. നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണം എങ്കിൽ മാറ്റം വരണം. 24 മണിക്കൂറും ജോഡോ യാത്രക്ക് വേണ്ടി നടക്കാതെ രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തി മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ അസാധ്യം എന്ന് കരുതിയ കാര്യങ്ങളെല്ലാം സാധ്യമാക്കിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജിഡിപി വളര്‍ത്ത തന്നെ ഇതിന്‍റെ ഉദാഹരണമാണ്.8.4ശതമാനത്തിന്‍റെ ജിഡിപി വളര്‍ച്ച ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വളര്‍ച്ച നിരക്കാണ്. യുപിഎ ഭരണത്തിന്‍റെ അവസാനം 5.3ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലമായിരുന്നു യുപിഎ കാലം. യുപിഎ ഭരണത്തിൽ ചങ്ങാത്ത മുതലാളിത്തം അടക്കമുള്ളവ ഇന്ത്യയുടെ വികസനം മുടക്കി. ഇപ്പോള്‍ അമേരിക്കയിൽ ബാങ്കുകൾ തകരുമ്പോൾ ഇന്ത്യയിൽ ബാങ്കുകൾ നല്ല പ്രകടനം കാഴ്ചവെയ്ക്കുകയാണ്.

Latest Videos

undefined

നോബൽ സമ്മാന ജേതാക്കൾ അടക്കം ഇന്ത്യ ഡിജിറ്റൽ ഇക്കോണമിയിൽ മികച്ച മാതൃകയാണ് എന്ന് പറയുന്നു. 2047ൽ വികസിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് മോദി.ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എവിടെ ആണ് മത്സരിക്കേണ്ടതെന്ന് നേതാക്കള്‍ തീരുമാനിക്കും. തീരുമാനമായാല്‍ അറിയിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏത് മണ്ഡലത്തില്‍ മത്സരിക്കുന്നവെന്നത് പ്രശ്നമല്ല. രാജ്യത്ത് എവിടെയാണോ ജനങ്ങളെ സേവിക്കാൻ അവസരം കിട്ടുന്നത് അത് ഉപയോഗിക്കും. മോദി മുന്നോട്ട് വെച്ച വികസനമാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇലക്ട്രിക് സ്കൂട്ടറിൽ മദ്യവിൽപ്പന, പിടികൂടാനെത്തിയ എക്സൈസുകാർക്കുനേരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് ആക്രമണം

 

click me!