
ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ച് കേരളത്തിലെ എംപിമാർ വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കി അത് പരിഹരിക്കാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടതെന്ന് കെസിബിസിയുടെ വാർത്താക്കുറിപ്പ് പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു.
കേരളത്തിൽ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. അവരുടെ സ്വത്തുക്കളും വീടുകളും സംരക്ഷിക്കുന്നതിന് പരിഹാരം തേടുകയാണ് അവർ. ഈ നിയമ ഭേദഗതി ഏതെങ്കിലും സമുദായത്തിന് എതിരല്ല. ആ വാദം ജനമനസ് വിഷലിപ്തമാക്കാനുള്ള പ്രചാരണമാണ്. കേരള എംപിമാരും ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam