കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, നികോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

By Web Desk  |  First Published Jan 2, 2025, 8:06 AM IST

നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.


കൊച്ചി: ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷന് കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം.

ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിഗോഷ് കുമാറിനെ പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നത്. കലൂർ സ്റ്റേഡിയത്തിൽ മൃതംഗനാദം എന്ന പേരിൽ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്‍റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാർ. ഇയാൾ ഹാജരായാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമ തോമസിന് പരുക്കേറ്റ കേസിൽ മാത്രമല്ല സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും പിടിവീഴും. ഹാജരായില്ലെങ്കിൽ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

Latest Videos

Also Read:  കലൂർ അപകടം; 390 രൂപയുടെ സാരി 1600 ന് നൽകിയിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് മൃദംഗ വിഷൻ പ്രൊപ്രൈറ്റർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!