യുഡിഎസ്എഫ് നേതാക്കളും കെഎസ്‍യു യൂണിയൻ ഭാരവാഹികളും തമ്മിലടിച്ചു; എ സോൺ കലോത്സവത്തിനിടെയും സംഘർഷം

യുഡിഎസ്എഫ് നേതാക്കളും കെഎസ്‌യു ഭരണത്തിലുള്ള ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ മത്സരാർത്ഥികളും യൂണിയൻ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്

UDSF leaders and KSU union officials clash in calicut university a zone kalolsavam

മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിനിടെ സംഘ‌‍ർഷം. മണ്ണാർക്കാട്. വെച്ച് നടക്കുന്ന കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘാടകരായ യുഡിഎസ്എഫ് നേതാക്കളും കെഎസ്‌യു ഭരണത്തിലുള്ള ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ മത്സരാർത്ഥികളും യൂണിയൻ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രശ്നം രൂക്ഷമായതോടെ പോലീസ് ഇടപെടുകയായിരുന്നു. 

കാലിക്കറ്റ് സർവകലാശാലയിലെ യുഡിഎസ്എഫ് യൂണിയനാണ് എ സോൺ കലോത്സവം നടത്തുന്നത്. മണ്ണാർക്കാട് എംഇഎസ് കോളേജ് ആണ് പോയിന്റ് നിലയിൽ മുന്നിൽ. എല്ലാ മത്സരയിനങ്ങളിലും ഇതേ കോളേജിന് സ്ഥാനങ്ങൾ ലഭിക്കുന്നു എന്നതിനെ ചൊല്ലിയാണ് ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ കെഎസ്‍യു ഭരിക്കുന്ന യൂണിയൻ നേതാക്കൾ സംഘാടകരെ ചോദ്യം ചെയ്തത്. ഇതേ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയായിരുന്നു. 

Latest Videos

അന്തിക്കാട്ടെ ചായക്കടയിൽ കണ്ടയാൾ, സിപിഒ അനൂപിന് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി

നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവിൽ നിന്ന് എത്തിയ 4 യുവാക്കളും; പിടിച്ചെടുത്തത് എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image