കൂടുതൽ കഞ്ചാവ് പിടിച്ചിട്ടില്ല, ഉപദേശിക്കേണ്ടതിന് പകരം കേസെടുത്തു; തെറ്റായ സന്ദേശം നൽകിയിട്ടില്ലെന്ന് മന്ത്രി

By Web Desk  |  First Published Jan 3, 2025, 3:01 PM IST

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. പുകവലിയുമായി ബന്ധപ്പെട്ട് താൻ തെറ്റായ സന്ദേശം നൽകിയിട്ടില്ലെന്നും പ്രതിഭയുടെ മകനെ ഉപദേശിച്ച് വിടേണ്ടതിന് പകരം കേസെടുത്തുവെന്നും സജി ചെറിയാൻ.


തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. കേസിന് പിന്നിൽ യു പ്രതിഭയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാരാരും ഇതിന് പിന്നില്ലില്ലെന്നും പ്രതിഭയെ ചില മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. പുകവലിക്കുന്നത് തെറ്റല്ലെന്ന നേരത്തെ നടത്തിയ പ്രസ്താവനയെയും സജി ചെറിയാൻ ന്യായീകരിച്ചു.  

താൻ തെറ്റായ സന്ദേശം നൽകിയിട്ടില്ലെന്നും തന്‍റെ പ്രസ്താവനയും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു. യു പ്രതിഭയുടെ മകന്‍റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല. ഒപ്പമുള്ളവരുടെ പേരുകള്‍ മാധ്യമങ്ങള്‍ നൽകിയില്ല. നടന്നത് പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ്. തന്‍റെ പാര്‍ട്ടിയിലെ ഒരു എംഎൽഎയെ വേട്ടയാടിയാൽ കാഴ്ചക്കാരനാകില്ല. വലിയ തോതിൽ ക‍ഞ്ചാവ് പിടിച്ചിട്ടില്ല. യു പ്രതിഭയുടെ മകൻ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല. ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു. അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചു.

Latest Videos

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസ്; പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ

click me!