എംഎൽഎമാരായ പ്രതിഭയും അരുണ്‍കുമാറും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ; ജില്ലാ സെക്രട്ടറിയായി ആർ നാസര്‍ തുടരും

Published : Jan 12, 2025, 12:18 PM ISTUpdated : Jan 12, 2025, 12:53 PM IST
എംഎൽഎമാരായ പ്രതിഭയും അരുണ്‍കുമാറും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ; ജില്ലാ സെക്രട്ടറിയായി ആർ നാസര്‍ തുടരും

Synopsis

യു പ്രതിഭ എംഎൽഎയെയും അരുണ്‍കുമാര്‍ എംഎൽഎയെയും  ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും.

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്‍റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നില്ല. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആർ നാസർ സിഐടിയു നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലെ വിഭാഗീയ പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞതും നേതൃത്വം പരിഗണിച്ചു.

ജന പ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ട് വരിക എന്ന നയത്തിന്‍റെ ഭാഗമായാണ് കായംകുളം എംഎൽഎ യു. പ്രതിഭയെയും മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വിവാദങ്ങൾക്കിടെയും യു പ്രതിഭ എംഎൽഎയെ ചേർത്ത് നിർത്തുകയാണ് നേതൃത്വം. മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിലൂടെ യുവ പട്ടികജാതി സാന്നിധ്യം കൂടി ഉറപ്പ് വരുത്തി.

ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. സാമ്പത്തിക, അഴിമതി ആരോപണങ്ങൾ നേരിടുന്ന എൻ. ശിവദാസനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. നേരത്തെ കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ശിവദാസനെ ഒഴിവാക്കിയിരുന്നു. പി.അരവിന്ദാക്ഷൻ, ജലജ ചന്ദ്രനെയും എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 46 പേരെയാണ് തെരഞ്ഞെടുത്തത്. 

മൂന്ന് ദിവസമായി ഹരിപ്പാട് നടക്കുന്ന സിപിഎം ആലപ്പുഴ ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അധ്യക്ഷനാകും. അതേസമയം ആലപ്പുഴയിലെ സമ്മേളന ചർച്ചകളെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ചർച്ചകൾ ക്രിയാത്മകമായെന്നും മുൻപത്തെ സമ്മേളനങ്ങളിലെ ചർച്ചകൾ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമെയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവൻ സമയവും സമ്മേളനത്തിൽ ഉണ്ടായിരുന്നതിനാൽ കാര്യമായ വിമർശനങ്ങൾ പ്രതിനിധികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. ഇപി ജയരാജൻ ജാവദേക്കർ കൂടിക്കാഴ്ച, കുട്ടനാട് സീറ്റ്, വോട്ട് ചോർച്ച, സിപിഐയ്ക്കും എൻസിപിക്കും എതിരായ വിമർശനങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാനമായും ചർച്ചയിൽ ഉയർന്ന വിഷയങ്ങൾ. സമുദായ സംഘടനകളെയും ഘടകകക്ഷികളെ ഒപ്പം നിർത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വോട്ട് ചോർച്ചയിൽ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരാൻ നിർദേശിച്ചു.

മഹാകുംഭമേള നാളെ മുതൽ, ലോകത്തെ ഏറ്റവും വലിയ തീർത്ഥാടക സം​ഗമത്തിന് ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാ​ഗ്‍രാജ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ