കുത്തിവെപ്പ്, കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ ശാരീരിക അസ്വസ്ഥത; പുനലൂർ താലൂക്ക് ആശുപത്രിയിൽ 2 ജീവനക്കാർക്ക് സസ്പെൻഷൻ

By Web Team  |  First Published Aug 5, 2023, 7:04 PM IST

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 


തിരുവനന്തപുരം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡി.എം.ഒ. നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 രോഗികൾക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രോഗികൾക്ക് ദേഹാസ്വാ‌സ്ഥ്യമുണ്ടായത്. വിറയലും ശരീരം തളരുന്നത് പോലെയും തോന്നിയതോടെ എല്ലാവരെയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കുട്ടികളെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ ഇന്നലെ നൽകിയ വിവരം. 

Latest Videos

കുർബാനക്കിടെ ഹൃദയാഘാതം, ആംബുലൻസിന് വഴിയൊരുക്കാൻ നാട് കൈ കോർത്തു, ഒരുമാസം ചികിത്സയിൽ; നൊമ്പരമായി ആൻമരിയ

ഭാര്യയുമായുള്ള സൗഹൃദത്തിൽ സംശയം, യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച ഗുണ്ട എയർപോർട്ട് ഡാനി രാജ്യം വിട്ടു ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!